Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2026 8:54 AM IST Updated On
date_range 25 April 2026 8:54 AM IST‘മോഹ’ത്തിന് ഗോൾഡൻ സെന്‍റ് ജോർജ് അവാര്‍ഡ്
text_fieldsbookmark_border
camera_alt
ഫാസിൽ റസാഖ്, റസാഖ് അഹമ്മദ് എന്നിവര്‍ പുരസ്ക്കാരവുമായി
ബംഗളൂരു: 48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹം’ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്‍റ് ജോർജ് അവാര്‍ഡും അമൃത കൃഷ്ണകുമാര്‍ മികച്ച നടിക്കുള്ള സിൽവർ സെന്‍റ് ജോര്‍ജ്ജ് അവാര്‍ഡും നേടി. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത്.
ചിത്രം സംവിധാനം ചെയ്തത് ഫാസിൽ റസാഖും നിർമാണം റസാഖ് അഹമ്മദുമാണ്. ഐ.എഫ്.എഫ്.കെ 2025 ലെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരവും ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള 2026 ലെ രണ്ടാമത്തെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്ക്കാരവും മോഹം കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

