Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right33.50 ലക്ഷത്തിന്റെ...

33.50 ലക്ഷത്തിന്റെ സ്വർണ മാലകൾ തട്ടി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
33.50 ലക്ഷത്തിന്റെ സ്വർണ മാലകൾ തട്ടി; ഒരാൾ അറസ്റ്റിൽ
cancel

ബംഗളൂരു: നഗരത്തിലെ ജ്വല്ലറി ഉടമയെ തൊഴിലുടമയുടെ പേര് ദുരുപയോഗം ചെയ്ത് കബളിപ്പിച്ച് 33.50 ലക്ഷം രൂപയുടെ ഏഴ് സ്വർണ്ണ മാലകൾ തട്ടിയെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 2025 സെപ്റ്റംബർ 23ന് ജ്വല്ലറി ഉടമ ഭാരതിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

രാജസ്ഥാൻ സ്വദേശിയായ ധരംവീർ സിങ് എന്നയാളെ അറസ്റ്റ് ചെയ്തതോടെ ഇയാളിൽനിന്ന് 33.50 ലക്ഷം രൂപ വിലമതിക്കുന്ന 239 ഗ്രാം സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. മറ്റൊരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന പ്രതി, ഏഴ് സ്വർണ്ണ മാലകൾ വാങ്ങാൻ തൊഴിലുടമ നിർദേശിച്ചതായി പറഞ്ഞ് തന്റെ കടയിൽ എത്തിയതായി പരാതിയിൽ പറഞ്ഞു.

ഇയാളെ വിശ്വസിച്ച് കടയുടമ ആഭരണങ്ങൾ കൈമാറി. എന്നാൽ പ്രതി മാലകൾ കടയിൽ എത്തിക്കുകയോ തിരികെ നൽകുകയോ ചെയ്തില്ല. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന് സമീപം പൊലീസ് പ്രതിയെ പിടികൂടി.

ചോദ്യം ചെയ്യലിൽ, പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ കുറ്റകൃത്യം ചെയ്തതെന്നും മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ വന്നതാണെന്നും അയാൾ സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedGold
News Summary - Gold necklaces worth Rs 33.50 lakh stolen; one arrested
Next Story