Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമഹാഗണപതി ശോഭായാത്രയിൽ...

മഹാഗണപതി ശോഭായാത്രയിൽ ഗോദ്സെ, സവർക്കർ പോസ്റ്ററുകൾ ഉയർത്തി നൃത്തം

text_fields
bookmark_border
മഹാഗണപതി ശോഭായാത്രയിൽ ഗോദ്സെ, സവർക്കർ പോസ്റ്ററുകൾ ഉയർത്തി നൃത്തം
cancel

മം​ഗ​ളൂ​രു: ചി​ത്ര​ദു​ർ​ഗ ന​ഗ​ര​ത്തി​ൽ മ​ഹാ​ഗ​ണ​പ​തി ശോ​ഭാ​യാ​ത്ര​യി​ൽ യു​വാ​ക്ക​ൾ മ​ഹാ​ത്മാ​ഗാ​ന്ധി ഘാ​ത​ക​ൻ നാ​ഥൂ​റാം വി​നാ​യ​ക് ഗോ​ദ്സെ, ആ​ർ.​എ​സ്.​എ​സ് ആ​ചാ​ര്യ​ൻ വീ​ർ സ​വ​ർ​ക്ക​ർ, കൊ​ല്ല​പ്പെ​ട്ട സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് മ​ഡി​വ​ൽ, ഹ​ർ​ഷ എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ത്തി നൃ​ത്തം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ. ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​വും ഭീ​തി​യും സൃ​ഷ്ടി​ച്ച​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ബു​ധ​നാ​ഴ്ച വി.​എ​ച്ച്.​പി ഭാ​ര​വാ​ഹി​ക​ൾ​ക്ക് എ​തി​രെ കേ​സെ​ടു​ത്ത​ത്. ചി​ത്ര​ദു​ർ​ഗ ജോ​ഗി​മ​ട്ടി റോ​ഡി​ലെ ഹ​നു​മ​ന്ത​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഡി​ജെ മ്യൂ​സി​ക് ഉ​ൾ​പ്പെ​ടെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GodseSavarkarMahaganapati Sobhayatra
News Summary - Godse, Savarkar posters danced during Mahaganapati Sobhayatra
Next Story