ഭദ്ര നദിയിൽ മന്ത്രവാദ ശേഷിപ്പായി ആടുകൾ; കരയിൽ കളിമൺ കോലങ്ങളും ചോരയും
text_fieldsഭദ്ര നദിയിലെ മന്ത്രവാദ അവശിഷ്ടങ്ങൾ
ബംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ഭദ്ര നദിയിൽ മാലിന്യങ്ങളും ഭീതിയും നിറച്ച് മന്ത്രവാദ ശേഷിപ്പുകൾ നിറയുന്നു. കറുപ്പ് നിറമുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും തോലുകളും ജഡാവശിഷ്ടങ്ങളും നദിയിൽ ഒഴുകുകയാണ്. കരയിൽ മന്ത്രവാദത്തിന് ഉപയോഗിച്ച കളിമണ്ണിൽ നിർമിച്ച കോലങ്ങൾ, ബലി നടത്തിയ ആടുകളുടെ ചോര, മുടി, പൂക്കൾ തുടങ്ങിയവ പലഭാഗങ്ങളിൽ ചിതറിക്കിടക്കുന്നു.
കലസ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഭദ്ര നദിയിലെ കാഴ്ചകൾ ഹൊറനാഡു പാതയിൽനിന്ന് കാണാം. അർധരാത്രി നടത്തിയ കർമങ്ങളുടെ ശേഷിപ്പാണിതെന്ന് നാട്ടുകാർ പറഞ്ഞു. മന്ത്രവാദം ഉൾപ്പെടെ അന്ധവിശ്വാസ പ്രവൃത്തികൾ നിരോധന നിയമം കർണാടകയിൽ 2017 മുതൽ നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

