ബംഗളൂരു വഴി ഗോവ സ്പെഷൽ ട്രെയിൻ
text_fieldsബംഗളൂരു: മൈസൂരുവിൽനിന്ന് വാസ്കോയിലേക്കുള്ള സ്പെഷൽ ട്രെയിൻ ബംഗളൂരു, ഹുബ്ബള്ളി വഴി സർവിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ചാണ് ഗോവ സ്പെഷൽ ട്രെയിൻ അനുവദിച്ചത്. മൈസൂരു-വാസ്കോ ഡ ഗാമ എക്സ്പ്രസ് (06231) ഡിസംബർ 29ന് മൈസൂരുവിൽനിന്ന് രാത്രി 7.10ന് പുറപ്പെട്ട് വാസ്കോയിൽ പിറ്റേന്ന് ഉച്ചക്ക് 1.50ന് എത്തിച്ചേരും. വാസ്കോ ഡ ഗാമ-മൈസൂരു എക്സ്പ്രസ് (06232) ഡിസംബർ 25, ജനുവരി ഒന്ന് തീയതികളിൽ വാസ്കോയിൽനിന്ന് ഉച്ചക്ക് 2.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് മൈസൂരുവിലെത്തും. മണ്ഡ്യ, രാമനഗര, കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പുർ, തുമകുരു വഴിയാണ് സർവിസ്. ഈ ട്രെയിനിൽ എ.സി കോച്ചുകളിൽ പുതപ്പും വിരികളും നൽകില്ലെന്ന് റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

