വിനോദ സഞ്ചാരികളെ ഗോവ വനംവകുപ്പ് ജീവനക്കാർ മർദിച്ച് പണം കവർന്നതായി പരാതി
text_fieldsബംഗളൂരു: ഗോവയുമായി അതിർത്തി പങ്കിടുന്ന കർണാടക ബെൽഗാം ഖാനാപൂരിലെ കർണാടകയിലെ വെനിസ്വേല എന്നറിയപ്പെടുന്ന സുറൽ വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചു വിനോദസഞ്ചാരികളെ മർദിച്ച് പണം കവർന്നതായി പരാതി. കർണാടക സങ്കേശ്വര സ്വദേശികളാണ് ഗോവ വനം അധികൃതരുടെ അക്രമത്തിനിരയായത്. യുവാക്കളെ പിടികൂടി വടി ഉപയോഗിച്ച് പുറത്തും കാലിലും കൈയിലും മർദിച്ചതായാണ് പരാതി. പഴ്സിലുണ്ടായിരുന്ന പണവും ഓൺലൈൻ വഴി 9000 രൂപയും തട്ടിയെടുത്തു. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെടാറുള്ള സുറലിൽ അക്രമ ഭീഷണി കാരണം വിനോദസഞ്ചാരികൾ അകലുന്നതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

