വി.എസ് ആവേശവും വഴികാട്ടിയും- ജി.എൻ. നാഗരാജ്
text_fieldsസി.പി.എ.സിയും ശാസ്ത്രസാഹിത്യ വേദിയും സംഘടിപ്പിച്ച യോഗത്തിൽ കർണാടക സി.പി.എം മുൻ സെക്രട്ടറി ജി.എൻ. നാഗരാജ് സംസാരിക്കുന്നു
ബംഗളൂരു: കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരിൽ അവകാശബോധം ഉണർത്തി ത്യാഗോജ്ജ്വല സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വി.എസിന്റെ അനുഭവ സമ്പത്ത് ആവേശജനകമാണെന്നും കർണാടകയിലെ കർഷക തൊഴിലാളി യൂനിയന്റെ പ്രവർത്തകൻ എന്ന നിലക്ക് വി.എസ് തനിക്ക് വഴികാട്ടിയും ഗുരുനാഥനുമായിരുന്നെന്നും കർണാടക സി.പി.എം മുൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.എൻ. നാഗരാജ് പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയും സി.പി.എം മുൻ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എ.സിയും ശാസ്ത്രസാഹിത്യ വേദിയും സംയുക്തമായി ഏർപ്പെടുത്തിയ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി- കർഷക പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ബംഗളൂരുവിലെ ഇ.എം.എസ് ഭവന് തറക്കല്ലിട്ടത് ഇ.കെ. നായനാരും ഉദ്ഘാടനം ചെയ്തത് വി.എസും ആണെന്ന് ഓർമിപ്പിച്ച അദ്ദേഹം, വി.എസിന്റെ വേർപാട് മലയാളികൾക്കു മാത്രമല്ല, കർണാടകത്തിനും ഇന്ത്യയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും കൂട്ടിച്ചേർത്തു.
സി. കുഞ്ഞപ്പൻ, ഖാദർ മൊയ്തീൻ, പൊന്നമ്മ ദാസ്, ബി.എസ്. ഉണ്ണികൃഷ്ണൻ, കെ.ആർ. കിഷോർ, ഡെന്നിസ് പോൾ, ടി.എം. ശ്രീധരൻ, എം.എ. ആന്റണി, കെ.ബി. ഹുസൈൻ, റീജ റെനീഷ്, തങ്കമ്മ സുകുമാരൻ, ഗീത നാരായണൻ, കൽപന പ്രദീപ്, ജഷീർ, ബി. മോഹൻദാസ്, എ.പി. നാരായണൻ, പി.പി. പ്രദീപ്, ടി.വി. പ്രതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

