ഗ്ലോബൽ ഇ- ക്രിക്കറ്റ് പ്രീമിയർ ലീഗിന് തുടക്കം
text_fieldsബംഗളൂരു: ഗ്ലോബൽ ഇ- ക്രിക്കറ്റ് പ്രീമിയർ ലീഗ് (ജി.ഇ.പി.എൽ) രണ്ടാം സീസണിന് ബംഗളൂരുവിൽ തുടക്കം. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീസൺ ലോഞ്ചിങ് ചടങ്ങ് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകറുടെ മകൾ സാറ ടെണ്ടുൽകർ നിർവഹിച്ചു.
സാറ ടെണ്ടുൽകറുടെ ഉടമസ്ഥതയിലുള്ള മുംബൈ ഗ്രിസ്ലീസ്, ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പുണെ സ്റ്റാലിയൻസ്, ലെൻസ്കാർട്ട് സി.ഇ.ഒ പിയൂഷ് ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ഡൽഹി ഷാർക്സ്, നിഖിൽ കാമത്ത്, അങ്കിത് നഗോരി, പ്രശാന്ത് പ്രകാശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബാഡ്ജേഴ്സ്, ഗോപാൽ ശ്രീനിവാസൻ, മധുസൂദനൻ, അർജുൻ സന്താനകൃഷ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെന്നൈ ഫാൽകൺസ്, എൽ.എൻ.ബി ഗ്രൂപ് ഡയറക്ടർ അമിത് മേത്തയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദ് റൈനോസ് എന്നിവയാണ് ജെറ്റ്സിന്തസിസ് സംഘടിപ്പിക്കുന്ന ജി.ഇ.പി.എല്ലിന്റെ ഈ സീസണിൽ മത്സരിക്കുന്ന ടീമുകൾ.
ആകെ 3.5 കോടി രൂപയാണ് സമ്മാനത്തുക വരുന്ന ടൂർണമെന്റ് ജിയോ ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം സംപ്രേഷണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

