വർണത്തിന്റെ നിഗൂഢ സൗന്ദര്യമായി ‘ഗ്ലീമിങ് കളേഴ്സ്’ ചിത്രപ്രദർശനം
text_fieldsകുമാരകൃപ റോഡിലെ ചിത്ര കലാ പരിഷത്തിൽ നടക്കുന്ന ‘ഗ്ലീമിങ് കളേഴ്സ്’ ചിത്രപ്രദർശനത്തിൽ ദീപക് സുരേഷ് തന്റെ ചിത്രത്തോടൊപ്പം
ഗളൂരു: വര്‍ണങ്ങളില്‍ നിഗൂഢത ഒളിപ്പിച്ച അബ്സ്ട്രാക്റ്റ് രചനകളുമായി ദീപക് സുരേഷിന്റെ ചിത്ര പ്രദര്‍ശനം ‘ഗ്ലീമിങ് കളേഴ്സ്’ കുമാര കൃപ റോഡിലെ ചിത്ര കലാ പരിഷത്തില്‍ തുടരുന്നു. പ്രകൃതിയുടെ പച്ച നിറത്തില്‍ തുടങ്ങി അഗ്നിയുടെ രൗദ്രഭാവം വരെ പ്രമേയമാക്കി ചിത്രകാരന് ഒരുക്കിയ ചിത്രങ്ങള്‍, പ്രകൃതിയെയും മനുഷ്യമനസ്സിന്റെ നിഗൂഢതയെയും പല വർണങ്ങളിൽ വരച്ചിടുന്നു. ഇലകള്‍, കൊമ്പുകള്‍, മുഖങ്ങള്‍ എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാം. ഓരോ കോണില്‍നിന്നും നോക്കുമ്പോള്‍ അനുവാചകര്‍ക്ക് പുതിയ ആസ്വാദനതലങ്ങള്‍ നൽകുന്നു എന്നതാണ് അബ്സ്ട്രാക്റ്റ് പെയിന്റിങ്ങിന്റെ പ്രത്യേകത.
ഇലക്ട്രോണിക് കണ്‍സ്ട്രക്ഷനില്‍ ഡിപ്ലോമ നേടിയശേഷം സ്വന്തം തട്ടകം പെയിന്റിങ് ആണെന്ന് തിരിച്ചറിഞ്ഞ ദീപക് 2018ലാണ് ആദ്യ ചിത്രപ്രദര്‍ശനം നടത്തുന്നത്. പ്രകൃതി നിറങ്ങളായ മഞ്ഞ, കറുപ്പ് തുടങ്ങിയവ മിക്ക ചിത്രങ്ങളുടെ പ്രമേയത്തിലും കാണാന്‍ കഴിയും. കറുപ്പ് നിറം ചിത്രത്തിന്റെ ആന്തരിക അർഥം പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണെന്ന് ചിത്രകാരന് പറയുന്നു.
ഭൂമിയില്‍നിന്ന് നാമാവശേഷമായ ദിനോസറുകളെപ്പോലെയുള്ള ജീവികളെ കാര്‍ഡ്ബോര്‍ഡിലൂടെ പുനഃസൃഷ്ടിക്കുകയാണ് ദീപേഷിന്റെ മറ്റൊരു വിനോദം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിനിയേച്ചര്‍ രൂപങ്ങള്‍ കാര്‍ബോര്‍ഡ് കൊണ്ട് നിര്‍മിക്കാന്‍ തുടങ്ങിയത്. പാക്കിങ് കാര്‍ബോര്‍ഡ് ആണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഓരോ നിര്‍മിതികള്‍ക്ക് പിറകിലും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും പരിശ്രമം അനിവാര്യമാണ്.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ദീപകിന്റെ ചിത്രപ്രദര്‍ശനം ശനിയാഴ്ച വരെ തുടരും. സമയം രാവിലെ 10.30 മുതല്‍ രാത്രി ഏഴുവരെ. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

