ജി.കെ.വി.കെ കാമ്പസിലെ കാര്‍ഷികമേള ഇന്ന് സമാപിക്കും
text_fieldsബംഗളൂരു: ബാഗൽകോട്ടിലെ ഹോർട്ടി കൾചറൽ സയൻസസ് സർവകലാശാല സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കാർഷികമേള ഇന്ന് സമാപിക്കും. വിദ്യാരണ്യപുരയിലെ ജി.കെ.വി.കെ കാമ്പസിനുള്ളിൽ യെലഹങ്ക റോഡിലുള്ള റീജനൽ ഹോർട്ടി കൾചറൽ റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ സെന്ററിലാണ് (ആർ.എച്ച്.ആർ.ഇ.സി) മേള നടക്കുന്നത്.
വെള്ളിയാഴ്ച ആരംഭിച്ച മേളയില്‍ ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങള്‍, പച്ചക്കറി വിത്തുകള്‍, ഔഷധസസ്യങ്ങൾ, സുഗന്ധദ്രവ്യ സസ്യങ്ങള്‍, അലങ്കാര സസ്യങ്ങള്‍, മണ്ണിര കമ്പോസ്റ്റ്, ജൈവവളങ്ങള്‍, കൃഷി ഉപകരണങ്ങള്‍, പൂന്തോട്ട പരിപാലന ഉപകരണങ്ങള്‍, പൂച്ചട്ടികള്‍, ജൈവ ഭക്ഷ്യ ഉൽപന്നങ്ങള് എന്നിവ ലഭ്യമാണ്. ആധുനിക കൃഷിരീതികള്‍, വീട്ടില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍, പൂന്തോട്ട പരിപാലനം എന്നിവയെക്കുറിച്ച് മേളയില്‍ ചര്‍ച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

