ജർമൻ ചാൻസലറുടെ സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചത് -എം.ബി. പാട്ടീൽ
text_fieldsജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന് മന്ത്രി എം.ബി. പാട്ടീൽ സ്വീകരണം നല്‍കുന്നു
ബംഗളൂരു: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്‍റെ സന്ദർശന വേളയിൽ നിന്നും വിട്ടു നിന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ന്യായീകരിച്ച് മന്ത്രി എം.ബി. പാട്ടീൽ. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യപരിപാടിയായതിനാലാണ് ഇരുവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്താതിരുന്നത്.
രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ മെർസിനെ മന്ത്രി പട്ടേലും മുതിര്‍ന്ന ഉദ്യോഗസ്ഥരും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നല്‍കി. പ്രതിപക്ഷം പ്രശ്നം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പാട്ടീൽ ആരോപിച്ചു.
ജർമന്‍ ചാൻസലറെ സ്വീകരിക്കാതെ മൈസൂരുവില്‍ ചെന്നു രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചാൻസലറുടെ സന്ദർശനം മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യപരിപാടിയായിരുന്നു. ബോഷ്, ഐ.ഐ.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം മാത്രമായിരുന്നു ഷെഡ്യൂളില്‍ ഉള്‍പ്പെട്ടത്. സംസ്ഥാന സർക്കാറുമായി ഔദ്യോഗിക ചർച്ചകളൊന്നുമില്ല എന്ന് പാട്ടീൽ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ഔദ്യോഗിക ചർച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍
മുഖ്യമന്ത്രി തന്നെ സ്വീകരണത്തിന് നേതൃത്വം നൽകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ നിർദേശപ്രകാരം പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഔപചാരിക സ്വീകരണം നൽകിയത്. അന്താരാഷ്ട്ര നേതാവിന്‍റെ സ്വകാര്യ സന്ദര്‍ശനം രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പിയുടെ ശ്രമം നിരുത്തരവാദിത്തപരമാണ്.
രാഷ്ട്രീയ മുന്‍തൂക്കങ്ങളും ഹൈകമാന്‍ഡിന്‍റെ പ്രീതിയും പരിഗണിച്ചു. ലോക സമ്പദ്ഘടനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യത്തുനിന്നുള്ള പ്രതിനിധിയെ സ്വാഗതം ചെയ്യാതെ സര്‍ക്കാര്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞിരുന്നു. ചാൻസലർ പങ്കെടുത്ത പരിപാടിയില്‍ സര്‍ക്കാറിന് ക്ഷണം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

