എ.ഐ.കെ.എം.സി.സി എസ്.എച്ച്.ആർ ലേഔട്ട് ജനറൽ ബോഡി മീറ്റ്
text_fieldsഎച്ച്.എസ്.ആർ ലേഔട്ട് ഏരിയ ജനറൽ ബോഡി മീറ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി എച്ച്.എസ്.ആർ ലേഔട്ട് ഏരിയ ജനറൽ ബോഡി മീറ്റ് എച്ച്.എസ്.ആർ മുഗൾ ട്രീറ്റ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും മെംബർഷിപ് കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു.
എ.ഐ.കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ബഷീർ മുഗൾ ട്രീറ്റ് അധ്യക്ഷത വഹിച്ചു. സലാം കീഴൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി പുതിയ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. റിഷിൻ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ: ബഷീർ മുഗൾ ട്രീറ്റ് (പ്രസിഡന്റ്), അബ്ദുസ്സലാം കിഴൂർ (ജ. സെക്ര). മുഹമ്മദ് റിഷിൻ (ട്രഷറർ). കുഞ്ഞമ്മദ് സ്വദേശി, റഫീഖ് ഐശ്വര്യ, ഫൈസൽ ശോഭ(രക്ഷാധികാരി). റിയാസ് മൾട്ടിപ്ലക്സ്, അബ്ദുല്ല ഫാമിലി (വൈ. പ്രസി), അജീർ ലെസ്സി മാജിക്, മഹമൂദ് ഐശ്വര്യ (ജോ. സെക്ര), റിയാസ് ഹിന്ദുസ്ഥാൻ (പാലിയേറ്റിവ് കോഓഡിനേറ്റർ), രഞ്ജീത് ചായ്തീനി (ട്രോമ കെയർ കോഡിനേറ്റർ), അർഷാദ് ആർ.എം, അബൂബക്കർ മഹാ ബസാർ, ജമാൽ ഐശ്വര്യ, ഷാനിദ് ഹിന്ദുസ്ഥാൻ, സനീർ കാക്കട്ടി കഫേ, മിസ്ബാഹ് മൾട്ടിപ്ലക്സ്, സ്വാലിഹ്, മുജീബ് സ്വദേശി മൊബൈൽ, ലത്തീഫ് സ്വദേശി, ഷമീർ, സുബൈർ മഹാ ബസാർ, അജ്മൽ, ഷമീസ് ഹിന്ദുസ്ഥാൻ, ഹമീദ് സരിഗ (മെംബർമാർ).

