ലിംഗ നിർണയ പരിശോധന: അഞ്ചുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ലിംഗ നിർണയ പരിശോധന നടത്തിയ കേസിൽ രണ്ടു യുവതികളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ട് റാവു. സംഭവത്തിന്റെ വിശദാംശങ്ങൾ മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
ബന്നൂരിനടുത്തുള്ള ഗ്രാമത്തിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിലേറെയായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടയിലാണ് മൈസൂരു താലൂക്കിലെ ഹുന ഗനഹള്ളി ഗ്രാമത്തിലെ ഫാം ഹൗസിൽ അനൗദ്യോഗിക ലിംഗ നിർണയവും ഭ്രൂണഹത്യയും നടക്കുന്നുവെന്നറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി, ഗർഭിണിയായ യുവതിയെയും കൂട്ടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ലിംഗ നിർണയം നടത്തുന്നതിനായി നാല് സ്ത്രീകൾ എത്തിയിരുന്നെന്നും സ്കാനിങ് മെഷീൻ പിടിച്ചെടുത്തതായും മൈസൂരു ജില്ല ആരോഗ്യ ഓഫിസർ പി.സി. കുമാര സ്വാമി പറഞ്ഞു.
പെൺ ഭ്രൂണഹത്യ സാമൂഹിക വിപത്താണ്. അതിനെതിരെ മുൻ കരുതലെടുക്കണം. ആരോഗ്യവകുപ്പ് ഭ്രൂണഹത്യക്കെതിരെ സഹകരിക്കുന്നവർക്കൊപ്പമാണ്. അവരെത്ര വലിയവരായലും പെൺ ഭ്രൂണഹത്യ ഇല്ലാതാക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

