Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.സി. ചന്ദ്രശേഖർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ പ്രിൻസിപ്പൽ ഉപദേഷ്ടാവ്
text_fieldsbookmark_border
ജി.സി. ചന്ദ്രശേഖര്‍
ബംഗളൂരു : കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ജി.സി. ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ പ്രിൻസിപ്പൽ ഉപദേഷ്ടാവായി നിയമിച്ചു. പേഴ്‌സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) നിയമനം പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
രാഷ്ട്രീയ കാര്യങ്ങളും പൊതുജന പരാതികളും സംബന്ധിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രിയെ ഉപദേശിക്കാനും സഹായിക്കാനും ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തി. നിയമനം ഓണററി സ്വഭാവമുള്ളതാണെന്നും ചന്ദ്രശേഖറിന് ശമ്പളം, അലവൻസ്, ഓണറേറിയം, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവക്ക് അർഹതയില്ലെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

