Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്ന്...

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ജി.​ബി.​എ പി​രി​ച്ചെ​ടു​ത്ത​ത് 2,949 കോ​ടി രൂ​പ

text_fields
bookmark_border
മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ജി.​ബി.​എ പി​രി​ച്ചെ​ടു​ത്ത​ത് 2,949 കോ​ടി രൂ​പ
cancel

ബം​ഗ​ളൂ​രു: മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി (ജി.​ബി.​എ) സ്വ​ത്ത് നി​കു​തി​യി​ന​ത്തി​ല്‍ പി​രി​ച്ചെ​ടു​ത്ത​ത് 2,949 കോ​ടി രൂ​പ. ജി.​ബി.​എ​യു​ടെ പ​രി​ധി​യി​ല്‍ പെ​ട്ട അ​ഞ്ച് ന​ഗ​ര കോ​ർ​പ​റേ​ഷ​നു​ക​ളി​ലു​ട​നീ​ളം ന​ട​ത്തി​യ സ്വ​ത്ത് നി​കു​തി പി​രി​വി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജി.​ബി.​എ റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ ഒ​ന്നി​നും ജൂ​ൺ ഒ​മ്പ​തി​നും ഇ​ട​യി​ൽ മൊ​ത്തം 2,949.55 കോ​ടി രൂ​പ​യാ​ണ് സ്വ​ത്ത് നി​കു​തി​യി​ന​ത്തി​ല്‍ പി​രി​ച്ചെ​ടു​ത്ത​ത്. വാ​ർ​ഷി​ക വ​രു​മാ​ന ല​ക്ഷ്യ​മാ​യ 6,000 കോ​ടി രൂ​പ​യു​ടെ 47 ശ​ത​മാ​ന​ത്തോ​ളം വ​രും ഇ​ത്. നി​കു​തി​ദാ​യ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ജി.​ബി.​എ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്രോ​പ്പ​ർ​ട്ടി ടാ​ക്സ് പേ​യ്‌​മെ​ന്‍റു​ക​ളി​ൽ അ​ഞ്ച് ശ​ത​മാ​ന​മു​ള്ള റി​ബേ​റ്റ് ജൂ​ൺ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണം പോ​സി​റ്റീ​വ് ആ​ണെ​ന്നും സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ നി​കു​തി പി​രി​വ് വ​ർ​ധി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ദീ​ർ​ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്വ​ത്തു​ക്ക​ളെ നി​കു​തി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി അ​വ​ത​രി​പ്പി​ച്ച ബി-​ടു-​എ ഖാ​ത്ത പ​ദ്ധ​തി​യും നി​കു​തി വ​രു​മ​ന വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി. നി​ല​വി​ൽ എ​ല്ലാ ആ​ഴ്ച​യും 10 കോ​ടി മു​ത​ൽ 13 കോ​ടി രൂ​പ വ​രെ സ്വ​ത്ത് നി​കു​തി അ​തോ​റി​റ്റി പി​രി​ക്കു​ന്നു​ണ്ടെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​കു​തി കു​ടി​ശ്ശി​ക വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കു​ടി​ശ്ശി​ക അ​ധി​ക​മു​ള്ള സ്വ​ത്ത് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടി​സ് അ​യ​ക്കു​ക എ​ന്നി​വ കൂ​ടാ​തെ നി​കു​തി അ​ട​ക്കാ​ത്ത വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജി.​ബി.​എ​ക്ക് കീ​ഴി​ലു​ള്ള അ​ഞ്ച് സി​റ്റി കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഈ​സ്റ്റ് സി​റ്റി കോ​ർ​പ​റേ​ഷ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ത്ത് നി​കു​തി പി​രി​വ് ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 792 കോ​ടി രൂ​പ. വെ​സ്റ്റ് സി​റ്റി കോ​ർ​പ​റേ​ഷ​ൻ ര​ണ്ടാം സ്ഥാ​നം, സെ​ൻ​ട്ര​ൽ സി​റ്റി കോ​ർ​പ​റേ​ഷ​ൻ മൂ​ന്നാം സ്ഥാ​നം, സൗ​ത്ത് സി​റ്റി കോ​ർ​പ​റേ​ഷ​ൻ നാ​ലാം സ്ഥാ​നം, നോ​ർ​ത്ത് സി​റ്റി കോ​ർ​പ​റേ​ഷ​നാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ പി​രി​വ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakametroBengaluru
News Summary - GBA collected Rs 2,949 crore in three months
Next Story