ഗാർഡൻ സിറ്റി സർവകലാശാല അന്താരാഷ്ട്ര വനിതദിന പുരസ്കാരം - 2026 ഡോ. സുഷ്മ ശങ്കറിന്
text_fieldsഡോ. സുഷ്മ ശങ്കറിന് സർവകലാശാല ചാൻസലർ ഡോ. വി.ജി. ജോസഫ് അവാർഡ് സമ്മാനിക്കുന്നു
ബംഗളൂരു: ഗാർഡൻ സിറ്റി സർവകലാശാലയുടെ 17ാമത് അന്താരാഷ്ട്ര വനിതാദിന പുരസ്കാരം - 2026 ഡോ. സുഷ്മ ശങ്കറിന് കന്നഡഭാഷ സേവനത്തിനും വിവർത്തന സാഹിത്യ രംഗത്തുമുള്ള ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് അവാര്‍ഡ്.
എഴുത്തുകാരിയും വിവർത്തകയും അധ്യാപികയും ദ്രാവിഡഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ (ഡി.ബി.ടി.എ) പ്രസിഡന്റുമായ ഡോ. സുഷ്മ ശങ്കറിന് ഗാർഡൻ സിറ്റി സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന 17-ാമത് അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടിയിൽ സർവകലാശാല ചാൻസലർ ഡോ. വി.ജി. ജോസഫ് അവാർഡ് സമ്മാനിച്ചു.
വുമൺ ഡെവലപ്മെന്റ്സെൽ അംഗങ്ങൾ, അധ്യാപകർ, ഗവേഷകർ, വിദ്യാര്‍ഥികൾ എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസം, സംസ്കാരം, വൈദ്യശാസ്ത്രം, പൊലീസ് സേവനം, ആരോഗ്യം, സാഹിത്യം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെയും ആദരിച്ചു. 'കന്നഡയുടെ സ്വന്തം മലയാളി' എന്നറിയപ്പെടുന്ന കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ തൊദൽനുടി കന്നഡ മാസികയുടെ എഡിറ്റർ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

