കാലി യോഗീഷിന്റെ കൂട്ടാളികൾ ആയുധങ്ങളുമായി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മംഗളൂരു: അധോലോക നായകൻ കാലി യോഗീഷിന്റെ കൂട്ടാളികളും കൊടുംകുറ്റവാളികളുമായ രണ്ടുപേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ചൊവ്വാഴ്ച വൈകീട്ട് ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു.
കാസർകോട് പൈവളികെ സ്വദേശി മുഹമ്മദ് ഹനീഫ് (40), ദക്ഷിണ കന്നട മുഡിപ്പുവിലെ മുഹമ്മദ് റഫീഖ് (36) എന്നിവരാണ് മംഗളൂരു ഫൻനീറിൽ അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഹനീഫ് കാസർകോട് ബേവിഞ്ചയിൽ കരാറുകാരന്റെ വീടിന് നേരെയും കർണാടക പുത്തൂർ രാജധാനി ജ്വല്ലറിക്ക് നേരേയും നടന്ന വെടിവെപ്പ് കേസിൽ പ്രതിയാണ്. നാടൻ തോക്ക്, പിസ്റ്റൾ, റിവോൾവർ, 12 വെടിയുണ്ടകൾ, 42 ഗ്രാം എം.ഡി.എം.എ, ഡിജിറ്റൽ അളവുതൂക്ക ഉപകരണം, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും ഇന്നോവ കാറും പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

