Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗ​ണേ​ശ ച​തു​ർ​ഥി: 1200...

ഗ​ണേ​ശ ച​തു​ർ​ഥി: 1200 ​സ്​​പെ​ഷ​ൽ ബ​സ് സ​ർ​വി​സു​ക​ൾ

text_fields
bookmark_border
ഗ​ണേ​ശ ച​തു​ർ​ഥി: 1200 ​സ്​​പെ​ഷ​ൽ ബ​സ് സ​ർ​വി​സു​ക​ൾ
cancel

ബം​ഗ​ളൂ​രു: ഗ​ണേ​ശ ച​തു​ർ​ഥി ആ​ഘോ​ഷ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 1200 സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ. ഇ​തി​നു പു​റ​മെ, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, മ​ധു​രൈ, കും​ഭ​കോ​ണം, തി​രു​ച്ചി​റ​പ്പ​ള്ളി, തി​രു​പ്പ​തി, വി​ജ​യ​വാ​ഡ, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ലും മം​ഗ​ളൂ​രു, ധ​ർ​മ​സ്ഥ​ല, കു​ക്കെ സു​ബ്ര​ഹ്മ​ണ്യ, ശി​വ​മൊ​ഗ്ഗ, ഹാ​സ​ൻ, കു​ന്താ​പു​ര, ശൃം​ഗേ​രി, ഹൊ​ര​നാ​ട്, ദാ​വ​ൻ​ക​രെ, ഹു​ബ്ബ​ള്ളി, ധാ​ർ​വാ​ഡ്, ബെ​ള​ഗാ​വി, വി​ജ​യ​പു​ര, ഗോ​ക​ർ​ണ, സി​ർ​സി, കാ​ർ​വാ​ർ, റാ​യ്ചൂ​ർ, ക​ല​ബു​റ​ഗി, ബെ​ള്ളാ​രി, കൊ​പ്പാ​ൽ, യാ​ദ്ഗി​ർ, ബി​ദ​ർ എ​ന്നീ സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ​ർ​വി​സു​ക​ളു​ണ്ടാ​വും.

മൈ​സൂ​രു​വി​ൽ​നി​ന്ന് ഹു​ൻ​സൂ​ർ, പെ​രി​യ​പ​ട്ട​ണ, വീ​രാ​ജ്പേ​ട്ട, കു​ശാ​ൽ ന​ഗ​ർ, മ​ടി​ക്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special Bus ServicesGanesha Chaturthi
News Summary - Ganesha Chaturthi: 1200 Special Bus Services
Next Story