Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആവേശമായി ‘ഗാ​ന്ധി...

ആവേശമായി ‘ഗാ​ന്ധി ഭാ​ര​ത്’ ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ആവേശമായി ‘ഗാ​ന്ധി ഭാ​ര​ത്’ ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ബെ​ള​ഗാ​വി സു​വ​ർ​ണ സൗ​ധ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​പ്പോ​ൾ. ഇ​ട​ത്തു​നി​ന്ന്: മ​ന്ത്രി​മാ​രാ​യ പ്രി​യ​ങ്ക് ഖാ​ർ​ഗെ, എ​ച്ച്.​കെ. പാ​ട്ടീ​ൽ, ​പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ, നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ 


ആ​ർ.​എ​സ്.​എ​സ് ആ​ശ​യം അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ്ര​വ​ർ​ത്ത​നം വേ​ണം -സി​ദ്ധ​രാ​മ​യ്യ

‘ബി.​ജെ.​പി പ​ടി​പ​ടി​യാ​യി സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്’

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ആ​ർ.​എ​സ്.​എ​സ് ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ബി.​ജെ.​പി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ബെ​ള​ഗാ​വി​യി​ൽ ‘ജ​യ് ബാ​പ്പു, ജ​യ് ഭീം, ​ജ​യ് സം​വി​ധാ​ൻ’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ‘ഗാ​ന്ധി ഭാ​ര​ത്’ ക​ൺ​വെ​ൻ​ഷ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി.​ജെ.​പി പ​ടി​പ​ടി​യാ​യി സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വേ​ർ​തി​രി​വ് സൃ​ഷ്ടി​ച്ച് രാ​ജ്യ​ത്തെ അ​വ​ർ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി​യും ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​റും ന​മ്മു​ടെ വ​ഴി​വെ​ളി​ച്ച​ങ്ങ​ളാ​ണ്. വി​ഭ​ജ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഈ ​ര​ണ്ടു മ​ഹാ​ത്മാ​ക്ക​ളു​ടെ അ​ധ്യാ​പ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​പ്പോ​ൾ സം​ഘ്പ​രി​വാ​ർ അം​ബേ​ദ്ക​റി​ന്റെ ചി​​ത്ര​വും ഭ​ര​ണ​ഘ​ട​ന​യും ക​ത്തി​ച്ചു. ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഇ​തൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല -സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

പ​ല ഭാ​ഷ​ക​ൾ, ജാ​തി​ക​ൾ, മ​ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​ന്ത്യ​യു​ടെ ശ​ക്തി​യാ​ണ്. ബി.​ജെ.​പി​യും സം​ഘ്പ​രി​വാ​ർ കു​ടും​ബ​വും മ​ഹാ​ത്മാ ഗാ​ന്ധി​യെ​യും അം​​ബേ​ദ്ക​റെ​യും വെ​റു​ക്കു​ന്നു. ഗാ​ന്ധി​യു​ടെ​യും അം​​ബേ​ദ്ക​റി​ന്റെ​യും ആ​ശ​യ​ങ്ങ​ൾ ന​മ്മ​ൾ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​ക​ണം. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ക എ​ന്നാ​ൽ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും അ​ന്ത​സ്സി​നെ​യും സം​ര​ക്ഷി​ക്കു​ക എ​ന്നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തേ​ക്കാ​ൾ പ്ര​ധാ​ന​മാ​ണ് ആ​ദ​ർ​ശ​പ​ര​മാ​യ ജ​യം. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത് ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റി​ന്റെ​യും ആ​ശ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gamndhimallikargun kharge
News Summary - 'Gandhi Bharat' convention with excitement
Next Story