സ്കൂളിലേക്ക് ഫർണിച്ചറുകൾ നൽകി
text_fieldsബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ ബേഗൂർ സുഭാഷ് നഗറിലെ ഉർദു സ്കൂളിലേക്ക് ബഞ്ചും ഡസ്കും സൗജന്യമായി നൽകി. 150ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആവശ്യത്തിനുള്ള ബഞ്ചും ഡസ്കും ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് സ്കൂൾ അധികൃതർ അറിയിച്ചതു പ്രകാരമാണ് എച്ച്.ഡബ്ല്യു.എ സഹായം ഒരുക്കിയത്. റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബേഗൂർ മുൻ കോർപറേറ്റർ ആഞ്ജനപ്പ ഉദ്ഘാടനം നിർവഹിച്ചു.
പ്രാദേശിക നേതാക്കളായ അക്രം പാഷ, ലജിത്ത് എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു. രാവിലെ നടന്ന പതാക ഉയർത്തൽ ചടങ്ങ് എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് നിർവഹിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു. ചടങ്ങിന് പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, മടിവാള ഏരിയ പ്രസിഡന്റ് ഷഹീം തറയിൽ, മുഹമ്മദ് നവാസ്, മുഫാസിൽ, സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

