മടിക്കേരി ദസറ ആഘോഷത്തിന് ഒന്നര കോടി
text_fieldsബംഗളൂരു: മടിക്കേരി ദസറ ആഘോഷത്തിന് കര്ണാടക സര്ക്കാര് ഒന്നര കോടി ഗ്രാന്ഡ് അനുവദിച്ചു. മടിക്കേരി എം.എല്.എ മന്ദര് ഗൗഡയുടെ നേതൃത്വത്തില് മടിക്കേരി ദസറ കമ്മിറ്റി അംഗങ്ങള് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം സമര്പ്പിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് ഗ്രാന്ഡ് അനുവദിച്ചത്.
ദസറ കമ്മിറ്റി പ്രസിഡന്റ് കലാവതി, വര്ക്കിങ് പ്രസിഡന്റ് അരുണ് കുമാര്, വൈസ് പ്രസിഡന്റ് മഹേഷ് ജൈനി, ജനറല് സെക്രട്ടറി അരുണ് ഷെട്ടി, ട്രഷറര് സബിത, ദശമന്ദപ്പ, ഹരീഷ് അന്വേകര് എന്നിവര് പ്രതിനിധിസംഘത്തില് ഉണ്ടായിരുന്നു. കഴിഞ്ഞ വര്ഷവും ഒന്നര കോടി നല്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

