Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇന്ധനക്ഷാമം; ഹോട്ടലുകൾ...

ഇന്ധനക്ഷാമം; ഹോട്ടലുകൾ സമ്മർദത്തിൽ

text_fields
bookmark_border
ഇന്ധനക്ഷാമം; ഹോട്ടലുകൾ സമ്മർദത്തിൽ
cancel
camera_alt

കൃഷ്ണ മൂർത്തി ആചാര്യ

മംഗളൂരു : വാണിജ്യ പാചക വാതക വിതരണത്തിലെ തടസ്സങ്ങൾ കാരണം ഹോട്ടലുകൾ കടുത്ത സമ്മർദവും അനിശ്ചിതത്വവും നേരിടുന്നു.

നാടൻ വിഭവങ്ങൾ ഉൾപ്പെടെ ഹോട്ടൽ ആഹാരം ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾക്കും ഇത് പ്രഹരമായി.

തീര ജില്ലകളിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന ഉഡുപ്പി ജില്ലയിലെ ഹോട്ടലുകളിൽ രണ്ടു ദിവസത്തേക്കുള്ള പാചക വാതകം മാത്രമെ സ്റ്റോക്കുള്ളൂ എന്ന് ഉടമകൾ പറയുന്നു. ഒരു സ്ഥാപനവും ഇതുവരെ അടച്ചു പൂട്ടിയിട്ടില്ലെങ്കിലും എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം ഉടൻ സാധാരണ നിലയിലായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

ഭക്തജനങ്ങളും ടൂറിസ്റ്റുകളുമാണ് ഉഡുപ്പി ജില്ലയിലെ ഗുണഭോക്താക്കളെന്ന് ശ്രീകൃഷ്ണ മഠം മേഖലയിലെ ഹോട്ടൽ ഉടമകളിൽ ഒരാളായ കൃഷ്ണമൂർത്തി ആചാര്യ പറഞ്ഞു. ഉഡുപ്പി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് ക്ഷേത്ര പരിസരത്തുള്ളവർ പ്രാദേശിക ഭക്ഷണശാലകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

‘ആയിരക്കണക്കിന് ഭക്തർ ദിവസവും ക്ഷേത്രം സന്ദർശിക്കുന്നു. വിതരണ പ്രശ്നം നിലനിൽക്കുകയും ഹോട്ടലുകൾ അടച്ചു പൂട്ടാൻ നിർബന്ധിതരാകുകയും ചെയ്താൽ, അത് വിനോദസഞ്ചാരികൾക്കും നഗരത്തിലെ കുടിയേറ്റ തൊഴിലാളികൾക്കും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും’ അദ്ദേഹം പറഞ്ഞു.

മംഗളൂരുവിലും സിലിണ്ടർ ഡെലിവറികൾക്കായി കാത്തിരിക്കുകയാണ് ഹോട്ടൽ ഉടമകൾ. റമദാനിൽ രാത്രി സജീവമാവുന്ന ഭക്ഷണശാലകൾ അനിശ്ചിതത്വ നിഴലിലാണ്. ദൈനംദിന വരുമാനം ആശ്രയിക്കുന്ന ഇടത്തരക്കാരെയും ചെറുകിട കാന്റീൻ ഉടമകളെയും സാരമായി ബാധിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG GasmetronewsBanglore News
News Summary - Fuel shortage; hotels under pressure
Next Story