‘ഫ്രം ദി ഷാഡോസ്’സിനിമ പ്രദർശനവും ചർച്ചയും ഇന്ന്
text_fieldsസംവിധായിക മിറിയം ചാണ്ടി
ബംഗളൂരു: മിറിയം ചാണ്ടി മേനാച്ചേരി സംവിധാനം ചെയ്ത ‘ഫ്രം ദി ഷാഡോസ്’സിനിമയുടെ പ്രദർശനവും ചർച്ചയും ഇന്ന് നടക്കും. ഇൻഫൻട്രി റോഡിലെ ആൾട്ടർനേറ്റിവ് ലോ ഫോറത്തിൽ രാത്രി ഏഴിന് പ്രദർശനം ആരംഭിക്കും.
പശ്ചിമ ബംഗാളിലെ സുന്ദർബനിലും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും നടക്കുന്ന മനുഷ്യക്കടത്തിന്റെ പിന്നാമ്പുറങ്ങൾ അനാവരണം ചെയ്യുന്ന സിനിമ, മനുഷ്യക്കടത്തിനിടയിൽ ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരുടെയും സാമൂഹികപ്രവർത്തകരുടെയും ഇടപെടലുകളെയും സമൂഹത്തിന് മുന്നിലെത്തിക്കുന്നു. സിനിമ പ്രദർശനത്തിനുശേഷം ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

