നടുറോഡിൽ വ്യാപാരിയിൽനിന്ന് 15 ലക്ഷം കവർന്നു
text_fieldsബംഗളൂരു: പുകയില ഉൽപന്നങ്ങളുടെ വിതരണക്കാരനെ നടുറോഡിൽ കവർച്ച നടത്തി. ബംഗളൂരു നഗരത്തിലെ നാർഭാവിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഗോപാൽ എന്ന വ്യാപാരി വിതരണം ചെയ്ത ഉൽപന്നങ്ങളുടെ കലക്ഷൻ തുകയുമായി മടങ്ങുന്നതിനിടെയാണ് കവർച്ച അരങ്ങേറിയത്.
ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘത്തിലൊരാൾ ആദ്യം വ്യാപാരിയുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. മറ്റു രണ്ടുപേർ കത്തിയും തോക്കുമായി ഭീഷണിപ്പെടുത്തി. കൈയിലെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത സംഘം ബൈക്കിൽ രക്ഷപ്പെട്ടു. അന്നപൂർണേശ്വരി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

