രാസലഹരിക്കെതിരെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ച് ഫ്രണ്ട്സ് അസോസിയേഷൻ
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ ബോധവത്കരണ സെമിനാറിൽ പി.പി. പ്രകൽപ് സംസാരിക്കുന്നു
ബംഗളൂരു: ആസക്തികളിൽനിന്ന് സ്വയം ചിന്തിച്ചും പ്രവർത്തിച്ചും മനുഷ്യൻ നേടുന്ന മോചനവും വിജയവും ആണ് യഥാർഥ ജീവിതലഹരിയെന്ന് പി.പി. പ്രകൽപ് അഭിപ്രായപ്പെട്ടു. ലഹരി പദാർഥങ്ങളുടെ ഉപയോഗം സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ ബോധവത്കരണ സെമിനാറിൽ ‘രാസലഹരി’ എന്ന വിഷയത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
വിജയലക്ഷ്മി ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. കെ.ആർ. കിഷോർ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, ആർ.വി. പിള്ള, പി. ഗീത, പൊന്നമ്മ ദാസ്, ലക്ഷ്മി മധുസൂദനൻ, തങ്കമ്മ സുകുമാരൻ, കൽപന പ്രദീപ്, പി.പി. പ്രതിഭ, ശ്രീകണ്ഠൻ നായർ, ഇ.ആർ. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

