ഫ്രണ്ട്സ് അസോ. പ്രതിമാസ ചർച്ച
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ
‘മേയ് ദിനവും തൊഴിലാളി വർഗവും’ സെമിനാർ
ബംഗളൂരു: തൊഴിലധിഷ്ഠിത നീതി അഥവാ തൊഴിലാളികളുടെ വേതന, സേവന, അവകാശ, ആനുകൂല്യങ്ങൾ ഇന്നും മുതലാളിത്തത്തിന്റെ ദാനമായി തുടരുകയാണെന്ന് എ.കെ. താമിനാഥൻ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘മേയ് ദിനവും തൊഴിലാളി വർഗവും’ വിഷയത്തിൽ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സർക്കാറുകളുടെ കുത്തക പ്രീണനനയം തൊഴിൽ മേഖലയിലെ അസമത്വങ്ങൾക്കും അസന്തുലിതാവസ്ഥക്കും ഒരുപരിധി വരെ കാരണമായിട്ടുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. പി.പി. പ്രദീപ് അധ്യക്ഷത വഹിച്ചു. ആർ.വി. പിള്ള ഉദ്ഘാടനം ചെയ്തു. ആർ.വി. ആചാരി, ഉമേഷ് ശർമ, ലക്ഷ്മി മധുസൂദനൻ, പ്രഹ്ലാദൻ, കൽപന പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

