സൗഹൃദ സംഗമങ്ങൾ സർക്കാർ തലത്തിൽ സംഘടിപ്പിക്കണം -സ്പീക്കർ യു.ടി. ഖാദർ
text_fieldsമംഗളൂരു: സൗഹൃദ സംഗമങ്ങൾ സർക്കാർ തലത്തിൽ സംഘടിപ്പിക്കാൻ സംവിധാനം ഉണ്ടാവണമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ അഭിപ്രായപ്പെട്ടു. മംഗളൂരു ബിഷപ് ഹൗസിൽ ബിഷപ് ഡോ. പീറ്റർ പോൾ സൽദാൻഹ ഒരുക്കിയ ക്രിസ്മസ് സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് തലങ്ങളിൽ വരെ സംഗമങ്ങൾ കാലുഷ്യം നിറഞ്ഞ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഹിളൻ, സിറ്റി പോലീസ് കമീഷണർ അനുപം അഗർവാൾ, ഹരീഷ് കുമാർ എം.എൽ.സി, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, മുൻ എം.എൽ.എ ജെ.ആർ. ലോബോ, മുൻ എം.എൽ.സി ഐവൻ ഡിസൂസ, മിഥുൻ റായ്, കേശവ നാരായണ റെഡ്ഡി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

