Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി
text_fieldsbookmark_border
പ്രശാന്ത് ഷെട്ടി
മംഗളൂരു: ഉഡുപ്പി പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് കൃഷ്ണകൃപ കോംപ്ലക്സ് തറനിലയിൽ യുവാവ് കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ടു. കൊറഗരപ്പടിയിലെ പ്രശാന്ത് ഷെട്ടിയാണ് (32) മരിച്ചത്. പ്രശാന്തിന്റെ സുഹൃത്ത് വിജയനഗര ഹുവിനഹഡഗള്ളിയിലെ എറണ്ണ എന്ന ദിനേശാണ് നിസ്സാര കാര്യത്തിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൃത്യം ചെയ്തതിനു പിന്നാലെ ആക്രമി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ, എ.എസ്.പി സിദ്ധാലിംഗപ്പ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലം സന്ദർശിച്ചു.
Next Story

