അടിക്കടി അപകടം; ഹെവി വാഹനങ്ങൾക്ക് വേഗപ്പൂട്ട്
text_fieldsമംഗളൂരു: അപകടങ്ങൾ തടയാൻ ബസുകൾ, കല്ലും മണലും കൊണ്ടുപോകുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധമാക്കിയതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.
വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും മൂലം ജില്ലയിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. ഹെവി വാഹനങ്ങളുടെ വേഗ പരിധി മണിക്കൂറിൽ 60 കിലോമീറ്ററായി ഗതാഗത അതോറിറ്റി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആറ് ചക്ര വാഹനങ്ങൾക്കും മണൽ, കല്ല്, മണ്ണ് എന്നിവ കൊണ്ടുപോകുന്ന വലിയ വാഹനങ്ങൾക്കും നിയമം ബാധകമാകും. ലോറി ഡ്രൈവർമാർക്കും ഉടമകൾക്കും അവരുടെ വാഹനങ്ങളിൽ സ്പീഡ് ഗവർണറുകൾ സ്ഥാപിക്കാൻ 10 ദിവസത്തെ സമയം നൽകി. നിയമങ്ങളെക്കുറിച്ച് ഉടമകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യുമെന്നും ശങ്കർ കൂട്ടിച്ചേർത്തു.
ജനുവരി 20നകം ബസുടമകൾ വാഹനങ്ങളിൽ വാതിലുകൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വാതിലുകളില്ലാത്ത ബസുകൾ കണ്ടുകെട്ടും. ഉടമകൾ പിഴ അടക്കേണ്ടിവരുമെന്ന് എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

