ദൂത് സാഗറിന് സമീപം ചരക്കുവണ്ടി പാളം തെറ്റി
text_fieldsബെളഗാവിയിലെ ദൂത് സാഗറിന് സമീപം ചരക്കുവണ്ടി പാളം തെറ്റിയ നിലയിൽ
ബംഗളൂരു: ഗോവ -ബെളഗാവി റെയിൽ പാതയിൽ ബെളഗാവിയിലെ ദൂത് സാഗറിന് സമീപം ചരക്കുവണ്ടി പാളം തെറ്റി. ദൂത്സാഗർ, സോനാലിം സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൽക്കരിയുമായി ബെള്ളാരിയിലെ തൊറങ്കല്ലിലെ ജിൻഡാൽ സ്റ്റീൽ മില്ലിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയാണ് പാളം തെറ്റിയത്. ട്രെയിനിന്റെ 11 ബോഗികൾ ട്രാക്കിൽനിന്ന് വേർപെട്ടു. ഒരു ബോഗി മറിഞ്ഞ നിലയിലായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെതുടർന്ന് ബെളഗാവി -ഹുബ്ബള്ളി റൂട്ടിലെ പാസഞ്ചർ ട്രെയിനുകളുടെ സർവിസ് നിർത്തിവെച്ചു. യശ്വന്ത്പുരിനും വാസ്കോക്കുമിടയിൽ സർവിസ് നടത്തുന്ന വാസ്കോഡഗാമ എക്സ്പ്രസിന്റെ സർവിസ് റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ മഹാരാഷ്ട്ര വഴി തിരിച്ചുവിട്ടു.

