സൗജന്യ ട്യൂഷൻ സെന്റർ ആരംഭിച്ചു
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ട്യൂഷൻ സെന്റർ
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂ-ബി.ഇ.എൽ റോഡ് ചിക്കബാനവാര പ്രദേശത്തെ നിർധനരായ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സൗജന്യ ട്യൂഷൻ സെന്റർ ആരംഭിച്ചു. ഉദ്ഘാടനം എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് നിർവഹിച്ചു.
സാധാരണക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ റോഡ്, യൂനിറ്റ് അംഗങ്ങളായ സഫീറ, മുനീർ, സക്കരിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

