Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗ​ജ​ന്യ​യാ​ത്ര ഇ​നി...

സൗ​ജ​ന്യ​യാ​ത്ര ഇ​നി എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും; സൗ​ജ​ന്യം നാ​ലു​വിഭാഗം ട്രാ​ൻ​സ്​​പോ​ർ​ട്ട് ബ​സു​ക​ളി​ൽ

text_fields
bookmark_border
സൗ​ജ​ന്യ​യാ​ത്ര ഇ​നി എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും; സൗ​ജ​ന്യം നാ​ലു​വിഭാഗം ട്രാ​ൻ​സ്​​പോ​ർ​ട്ട് ബ​സു​ക​ളി​ൽ
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി), ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി), നോ​ർ​ത്ത് വെ​സ്റ്റേ​ൺ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി), ക​ല്യാ​ണ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​കെ.​ആ​ർ.​ടി.​സി) എ​ന്നി​വ ന​ട​ത്തു​ന്ന സ​ർ​വി​സു​ക​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​കു​ക.

ജൂ​ൺ 12ന് ​സ​ർ​ക്കാ​ർ സൗ​ജ​ന്യ ബ​സ് പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​തി​നു​ശേ​ഷം നാ​ലു കോ​ർ​പ​റേ​ഷ​നു​ക​ളി​ലു​മാ​യി ആ​ണ്‍കു​ട്ടി​ക​ള്‍ക്ക് 2,764 സൗ​ജ​ന്യ ബ​സ് പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ത​മി​ഴ്‌​നാ​ട്, കേ​ര​ളം, ഗോ​വ എ​ന്നി​വ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലും സ്ഥി​തി ചെ​യ്യു​ന്ന അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ൾ​ക്കും ആ​നു​കൂ​ല്യം ബാ​ധ​ക​മാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ താ​മ​സി​ക്കു​ന്ന അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​തും ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​തു​മാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​വും.

ക​ർ​ണാ​ട​ക​യി​ലു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഐ.​ടി.​ഐ​ക​ൾ, ഡി​പ്ലോ​മ സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ൾ, മ​റ്റ് അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും.

സൗ​ജ​ന്യ പാ​സി​ന് എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം

സേ​വാ സി​ന്ധു പോ​ർ​ട്ട​ൽ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ സ്കൂ​ളു​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യോ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ക​ർ​ണാ​ട​ക വ​ൺ, ഗ്രാ​മ വ​ൺ, ബാം​ഗ്ലൂ​ർ വ​ൺ സെ​ന്‍റ​റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് നി​ശ്ചി​ത സ​ർ​വി​സ് ചാ​ർ​ജ് അ​ട​ച്ച് അ​പേ​ക്ഷാ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാം. പ്രി​ൻ​സി​പ്പ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അം​ഗീ​കൃ​ത ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ്റ്റു​ഡ​ന്‍റ് ബ​സ് പാ​സ് ഡി​ക്ല​റേ​ഷ​ൻ ഫോം, ​ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം.

ആ​ണ്‍കു​ട്ടി​ക​ളെ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ശേ​ഷം പാ​സ് വി​ത​ര​ണ​ത്തി​ല്‍ വ​ര്‍ധ​ന ഉ​ണ്ടാ​യ​താ​യി ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷം ആ​രം​ഭി​ച്ച​തോ​ടെ വ​രും ആ​ഴ്ച​ക​ളി​ൽ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന ഉ​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബ​സ് പാ​സു​ക​ൾ ഇ​തി​ന​കം വാ​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ തു​ക​യും റീ​ഫ​ണ്ട് ല​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ബൈ​ര​തി സു​രേ​ഷ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​നു​ക​ൾ പി​ന്തു​ട​രു​ന്ന നി​ല​വി​ലെ ദൂ​ര​പ​രി​ധി​ക​ൾ, കാ​ല​യ​ള​വു​ക​ൾ, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും യാ​ത്ര അ​നു​വ​ദി​ക്കു​ക. ബ​സ് പാ​സു​ക​ൾ നേ​ടു​ന്ന​തി​യാ​ന​യി പ​ണ​മ​ട​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ പു​തി​യ പാ​സു​ക​ൾ​ക്ക് ഉ​ട​ൻ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ന് ശേ​ഷം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​പാ​സു​ക​ൾ​ക്കാ​യി അ​ട​ച്ച മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ദൈ​നം​ദി​ന യാ​ത്രാ ചെ​ല​വ് കു​റ​ക്കു​ന്ന​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ ഈ ​തീ​രു​മാ​നം സ​ഹാ​യ​ക​ര​മാ​കും.

2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം 123 സ്റ്റു​ഡ​ൻ്റ് പാ​സ് വി​ത​ര​ണ കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ച്ച​താ​യി കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട പാ​സ് ക​ള​ക്ഷ​ൻ സെ​ൻ്റ​ർ തെ​ര​ഞ്ഞെ​ടു​ക്കാം.

ബം​ഗ​ളൂ​രു, ചി​ക്ക​ബെ​ല്ലാ​പു​ര, ചി​ത്ര​ദു​ർ​ഗ, ദാ​വ​ന്‍ഗ​രെ, കോ​ലാ​ർ, രാ​മ​ന​ഗ​ര, ശി​വ​മൊ​ഗ്ഗ, തു​മ​കു​രു, ചാ​മ​രാ​ജ​ന​ഗ​ര, ചി​ക്ക​മം​ഗ​ളൂ​രു, ഹാ​സ​ൻ, കു​ട​ക്, മാ​ണ്ഡ്യ, ദ​ക്ഷി​ണ ക​ന്ന​ഡ, മൈ​സൂ​രു തു​ട​ങ്ങി നി​ര​വ​ധി ജി​ല്ല​ക​ളി​ലാ​ണ് കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച ശേ​ഷം വി​ദ്യാ​ര്‍ഥി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത കൗ​ണ്ട​റി​ൽ പോ​യി ബ​സ് പാ​സ് വാ​ങ്ങ​ണം. ജി​ല്ല തി​രി​ച്ചു​ള്ള ലി​സ്റ്റ് കെ.​എ​സ്.​ആ​ർ.​ടി.​സി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ശ​ക്തി​ പ​ദ്ധ​തി: 753.7 കോടി സൗജന്യ ടിക്കറ്റുകൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: 2023 ല്‍ ​കോ​ണ്‍ ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ന​ട​പ്പാ​ക്കി​യ ശ​ക്തി​പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 19,771 കോ​ടി രൂ​പ​യു​ടെ 753.7 കോ​ടി സൗ​ജ​ന്യ യാ​ത്ര ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​ന്നു. ആ​ധാ​ർ/​വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​ള്ള​വ​ര്‍ക്കാ​ണ് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ക.

ശ​ക്തി​പ​ദ്ധ​തി 2023 ജൂ​ൺ 11നാ​ണ് ആ​രം​ഭി​ച്ച​ത്. ബ​സ് യാ​ത്ര​ക്കാ​രി​ൽ 60 ശ​ത​മാ​നം വ​നി​ത​ക​ളാ​ണ്. പ്ര​തി​ദി​നം 21 ല​ക്ഷം സ്ത്രീ​ക​ൾ സൗ​ജ​ന്യ യാ​ത്ര ചെ​യ്യു​ന്നു. 2023-24 ൽ 1180 ​കോ​ടി രൂ​പ, 2024-25 ൽ 1170 ​കോ​ടി രൂ​പ, 2025 ഡി​സം​ബ​ർ വ​രെ 1655 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആ​ർ.​ടി.​സി​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബം​ഗ​ളൂ​രു മെ​ട്രോ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ(​ബി.​എം.​ടി.​സി), നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി, ക​ല്യാ​ണ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ലാ​ണ്. സം​സ്ഥാ​ന​ത്തെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടൂ​റി​സം വ​ള​ർ​ന്നു. വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ബി.​എം.​ടി.​സി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ ​യാ​ത്ര​ക്കാ​ർ സൗ​ജ​ന്യ യാ​ത്ര ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrotransport busfree travelBengaluru
News Summary - Free travel now available for all students; Free travel on four-class transport buses
Next Story