സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsകേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് എം.എസ്.രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ നിന്ന്
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് എം.എസ്.രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സമാജം പ്രസിഡന്റ് ആർ.മുരളീധർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമാജം ഹാളിൽ നടന്ന ക്യാമ്പിൽ പൊതുവിഭാഗം, നേത്രരോഗം, ഇ.എൻ.ടി, കാൻസർ ടെസ്റ്റ്, ത്വക്ക് രോഗങ്ങൾ, അസ്ഥിരോഗം, ഹൃദ്രോഗം, ശിശുരോഗം, പ്രസവ ശുശ്രൂഷ - സ്ത്രീജന്യ രോഗങ്ങൾ തുടങ്ങിയവയിൽ വിദഗ്ധരായ ഡോക്ടർമാർ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകി. രക്തസമ്മർദ പരിശോധന, പ്രമേഹ രോഗ നിർണയം എന്നിവ നടത്തി. സമാജം സെക്രട്ടറി അജിത് കുമാർ നായർ, മെഡിക്കൽ കമ്മിറ്റി ചെയർമാൻ കെ. രവികുമാർ, കൺവീനർ ഏഡൻസ്, സമാജം ജോയിൻറ് സെക്രട്ടറി സി.പി. മുരളി, രാമചന്ദ്രൻ, കെ. പി. അശോകൻ, കെ. വിശ്വനാഥൻ, വി.കെ. വിജയൻ, ഗോപകുമാർ, അക്ഷയ്, വിജയൻ പിള്ള, സുധീന്ദ്രൻ, ശശി, ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സി.പി. മുരളി, വിശ്വനാഥൻ പിള്ളയ്, വിശ്വംഭരൻ, രാകേഷ്, ഓമനക്കുട്ടൻ പിള്ള, അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

