സൗജന്യ കന്നഡ പഠന ക്ലാസ് ആരംഭിച്ചു
text_fieldsവൈറ്റ് ഫീൽഡ് എസ്.എസ്.ഇ.ടിയിൽ ആരംഭിച്ച സൗജന്യ കന്നഡ പഠന കോഴ്സ് ഉദ്ഘാടന ചടങ്ങിൽ നിന്ന്
ബംഗളൂരു: കർണാടക സർക്കാറിന്റെ പിന്തുണയോടെ വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ(എസ്.എസ്.ഇ.ടി) സൗജന്യ കന്നഡ പഠന കോഴ്സ് ആരംഭിച്ചു.
കന്നഡ വികസന സമിതി അംഗം പ്രൊഫ. വി.പി. നിരഞ്ജനാരാധ്യ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയിലൂടെ തന്നെ മറ്റൊരു ഭാഷ പഠിക്കണമെന്നും ഭാഷയെക്കുറിച്ച് അഭിമാനമാകാം ദുരഭിമാനമാകരുതെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, മറ്റു ഭാരവാഹികളായ ടോമി ജെ . ആലുങ്കൽ , അഡ്വ. ബുഷ്റവളപ്പിൽ എന്നിവർ പങ്കെടുത്തു.
ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. കർണാടക സർക്കാരിന്റെയും മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെയും സഹയോഗത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ പഠനോത്സവത്തിൽ ആർ ശ്രീനിവാസ്, പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് പ്രസിഡന്റ് വി. രമേശ് കുമാർ, സെക്രട്ടറി പി. രാഗേഷ്, സന്തോഷ് കുമാർ, കേരള സമാജം വൈറ്റ്ഫീൽഡ് സോൺ കൺവീനർ സുരേഷ്കുമാർ മുതലായവർ ആശംസ നേർന്നു.
മൂന്ന് മാസത്തെ കോഴ്സ് മൊത്തം 36 മണിക്കൂറുകളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ മൂന്നു മണിക്കൂറാണ് പഠന സമയം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കർണാടക സർക്കാറിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു ബാച്ചിൽ 30 പേരെ ഉൾപ്പെടുത്തും. ഓരോ മൂന്നുമാസം കഴിയുമ്പോഴും പുതിയ ബാച്ചുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9901041889, 9742853241
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

