Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 ല​ക്ഷം ഭ​വ​ന​ര​ഹി​ത​ര്‍ക്ക് സ്ഥ​ല​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യിന​ല്‍കും- ജി. ​പ​ര​മേ​ശ്വ​ര

text_fields
bookmark_border
ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ഞ്ച് ല​ക്ഷം സ്ഥ​ല​ങ്ങ​ൾ നൽകും
15 ല​ക്ഷം ഭ​വ​ന​ര​ഹി​ത​ര്‍ക്ക് സ്ഥ​ല​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യിന​ല്‍കും- ജി. ​പ​ര​മേ​ശ്വ​ര
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ഭ​വ​ന​ര​ഹി​ത​രാ​യ 15 ല​ക്ഷം പേ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ല​ങ്ങ​ള്‍ ന​ൽ​കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​ത്ത​വ​ര്‍ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ഓ​രോ ജി​ല്ല​യി​ലും 50,000 സ്ഥ​ല​ങ്ങ​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ഞ്ച് ല​ക്ഷം സ്ഥ​ല​ങ്ങ​ളും ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഘ​ട്ട​ങ്ങ​ളി​ൽ അ​ഞ്ച് ല​ക്ഷം സ്ഥ​ല​ങ്ങ​ള്‍ വീ​ത​വും പ​ദ്ധ​തി മു​ഖേ​ന ന​ല്‍കും. ഏ​ക​ദേ​ശം 10,000 ഏ​ക്ക​ർ ഭൂ​മി പ​ദ്ധ​തി​ക്കാ​യി ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ഭൂ​മി ക​ണ്ടെ​ത്താ​ന്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​വെ​ള്ളം, റോ​ഡു​ക​ൾ, ഡ്രെ​യി​നേ​ജ്, ടോ​യ്‌​ല​റ്റു​ക​ൾ എ​ന്നി​വ​യു​ടെ അ​ഭാ​വ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ത്വ​ത്തി​ലു​ള്ള തീ​രു​മാ​ന​വും മ​ന്ത്രി​സ​ഭ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free housing will be provided to 15 lakh homeless people
Next Story