Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബില്ലിന്റെ ശരാശരി കണക്കാക്കി സൗജന്യ വൈദ്യുതി
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി നടപ്പാക്കുക ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി. ഇതിൽ പത്തു ശതമാനംകൂടി ആനുകൂല്യം നൽകിയാണ് വീടൊന്നിന് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂനിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂനിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലൈ മുതൽ ബില്ലടക്കേണ്ടിവരില്ല. ജൂലൈ വരെയുള്ള കുടിശ്ശിക വീട്ടുകാർതന്നെ അടച്ചുതീർത്തിരിക്കണം.
Next Story

