Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ വൈദ്യുതി: 18 വരെ അപേക്ഷിക്കാം

text_fields
bookmark_border
സൗജന്യ വൈദ്യുതി: 18 വരെ അപേക്ഷിക്കാം
cancel

ബംഗളൂരു: വീടുകൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിക്ക് ജൂൺ 18 വരെ അപേക്ഷിക്കാം. സർക്കാറിന്റെ പോർട്ടലായ സേവസിന്ധു വഴിയാണ് അപേക്ഷിക്കേണ്ടത്. കസ്റ്റമർ നമ്പർ, ആധാർകാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ബാംഗ്ലൂർവൺ, കർണാടകവൺ സൈറ്റിലൂടെയും അപേക്ഷിക്കാം. ജൂലൈ മാസം മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുക. എന്നാൽ, ആഗസ്റ്റിലെ ബില്ലിലാണ് സൗജന്യ നിരക്ക് രേഖപ്പെടുത്തുക.

ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും.

ഇതിൽ 10 ശതമാനംകൂടി ആനുകൂല്യം നൽകിയാണ് വീടൊന്നിന് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂനിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂനിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലൈ മുതൽ ബില്ലടക്കേണ്ടിവരില്ല. ജൂൺ 30 വരെയുള്ള കുടിശ്ശിക മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free Electricity: Can apply till 18
Next Story