Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ വിദ്യാര്‍ഥികൾക്കും സൗജന്യ ബസ് പാസ്; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

text_fields
bookmark_border
എല്ലാ വിദ്യാര്‍ഥികൾക്കും സൗജന്യ ബസ് പാസ്; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
cancel

ബംഗളൂരു: എല്ലാ വിദ്യാര്‍ഥികൾക്കും സൗജന്യ ബസ് പാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് കർണാടക മുഖ്യമന്ത്രി ഡി.കെ . ശിവകുമാർ പുറപ്പെടുവിച്ചു.ഉത്തരവ് പ്രകാരം സംസ്ഥാനത്തെ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ബസുകളിൽ യാത്ര ചെയ്യുന്ന കർണാടകയിലെ എല്ലാ സ്കൂൾ, കോളജ് വിദ്യാര്‍ഥികൾക്കും സൗജന്യ ബസ് പാസ് സൗകര്യം അനുവദിക്കാന്‍ സർക്കാർ തത്ത്വത്തിൽ അനുമതി നൽകി.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നിവയുടെ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികൾക്ക് സൗകര്യം പ്രയോജനപ്പെടുത്താം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free bus passes for all students; Government order issued
Next Story