Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാഗ്രതൈ; പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ്! 805 പമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 768ലും ക്രമക്കേടെന്ന് മന്ത്രി

text_fields
bookmark_border
ജാഗ്രതൈ; പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ്! 805 പമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 768ലും ക്രമക്കേടെന്ന് മന്ത്രി
cancel
camera_alt

കർണാടക ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി റി​സ്‍വാൻ അ​ർ​ഷാ​ദ്

ബം​ഗ​ളൂ​രു: പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ർ​ണാ​ട​ക​യി​ലു​ട​നീ​ള​മു​ള്ള പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

805 പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 768 പ​മ്പു​ക​ളി​ലും ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി റി​സ്‍വാൻ അ​ർ​ഷാ​ദ് പ​റ​ഞ്ഞു.

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം, പ​രാ​തി പ​രി​ഹാ​രം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം മി​ഷ​ൻ നി​ഖാ​ര കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ല്‍ ക​ർ​ണാ​ട​ക​യി​ൽ 5,946 പെ​ട്രോ​ൾ ബ​ങ്കു​ക​ളു​ണ്ട്. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഇ​ന്ധ​ന പ​മ്പു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ക, ഇ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ഓ​ൺ​ലൈ​ൻ ഡാ​ഷ്‌​ബോ​ർ​ഡ് ആ​രം​ഭി​ക്കു​ക, ഉ​പ​ഭോ​ക്തൃ പ​രാ​തി സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, വെ​രി​ഫി​ക്കേ​ഷ​ൻ തീ​യ​തി, ടോ​യ്‌​ല​റ്റു​ക​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന നോ​ട്ടീ​സ് ബോ​ർ​ഡു​ക​ൾ എ​ല്ലാ പ​മ്പു​ക​ളി​ലും സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യി​നി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ന്ന പെ​ട്രോ​ളി​ന്‍റെ അ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ടോ​ൾ ഫ്രീ ​ന​മ്പ​ര്‍ വ​ഴി​യോ ഇ-​മെ​യി​ൽ വ​ഴി​യോ സ​മ​ർ​പ്പി​ക്കാം.

പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ 3,071 പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ഇ​ന്ധ​നം നി​റ​ക്കു​ന്ന നോ​സി​ലു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ 2,618 എ​ണ്ണ​ത്തി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.

സ​ർ​ക്കാ​ർ നി​യ​മ​ങ്ങ​ൾ പ്ര​കാ​രം അ​ഞ്ച് ലി​റ്റ​ർ ഇ​ന്ധ​ന​ത്തി​ന് 25 മി​ല്ലി വ​രെ വ്യ​ത്യാ​സം അ​നു​വ​ദ​നീ​യ​മാ​ണ്. ചി​ല ബ​ങ്കു​ക​ളി​ൽ 60 മി​ല്ലി മു​ത​ൽ 100 ​​മി​ല്ലി വ​രെ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. 25 മി​ല്ലി​യി​ൽ കൂ​ടു​ത​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ 101 ബ​ങ്കു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും 6.66 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ശേ​ഷി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ ബ​ങ്കു​ക​ൾ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വ​കു​പ്പ് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ പ്ര​കാ​രം പെ​ട്രോ​ൾ പ​മ്പു​ക​ളി​ല്‍ എ​ല്ലാ വ​ർ​ഷ​വും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള കേ​ന്ദ്ര വി​ജ്ഞാ​പ​ന​വും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര വി​ജ്ഞാ​പ​ന​വും സം​സ്ഥാ​നം അം​ഗീ​ക​രി​ക്കി​ല്ല.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത ശേ​ഷം സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​നം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ഷി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​മ്പോ​ൾ പോ​ലും കാ​ര്യ​മാ​യ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ര​ണ്ടു വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​ർ​ഷാ​ദ് പ​റ​ഞ്ഞു.

പ​മ്പു​ക​ളി​ല്‍ അ​ഞ്ചു ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ടി​ന്നു​ക​ള്‍ സൂ​ക്ഷി​ക്ക​ണം. പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​വ​രു​ടെ അ​വ​സാ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ തീ​യ​തി​യും അ​ടു​ത്ത പ​രി​ശോ​ധ​ന​യു​ടെ തീ​യ​തി​യും പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fraud at petrol pumps
Next Story