Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസെ​ൻ്റ് അ​ലോ​ഷ്യ​സ്...

സെ​ൻ്റ് അ​ലോ​ഷ്യ​സ് യൂ​നി​വേ​ഴ്‌​സി​റ്റിലെ പി.​വി.​സി ഫാ. ​മെ​ൽ​വി​ൻ ജെ. ​പി​ന്റോ എ​സ്‌.​ജെ നി​ര്യാ​ത​നാ​യി

text_fields
bookmark_border
സെ​ൻ്റ് അ​ലോ​ഷ്യ​സ് യൂ​നി​വേ​ഴ്‌​സി​റ്റിലെ പി.​വി.​സി ഫാ. ​മെ​ൽ​വി​ൻ ജെ. ​പി​ന്റോ എ​സ്‌.​ജെ നി​ര്യാ​ത​നാ​യി
cancel
camera_alt

ഫാ. പി​ന്റോ

മം​ഗ​ളൂ​രു: സെ​ന്‍റ് അ​ലോ​ഷ്യ​സ് യൂ​നി​വേ​ഴ്‌​സി​റ്റി പ്രോ-​ചാ​ൻ​സ​ല​റും സെ​ന്റ് അ​ലോ​ഷ്യ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് റെ​ക്ട​റും മം​ഗ​ളൂ​രു ജെ​സ്യൂ​ട്ട് എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി (എം​ജെ​ഇ​എ​സ്) വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ഫാ. ​മെ​ൽ​വി​ൻ ജെ ​പി​ന്റോ എ​സ്ജെ(63) വെ​ള്ളി​യാ​ഴ്ച നി​ര്യാ​ത​നാ​യി. 1963 ൽ ​ജ​നി​ച്ച മെ​ൽ​വി​ൻ പി​ന്റോ, 1981 ജൂ​ൺ 20 ന് ​ജെ​സ്യൂ​ട്ട് സ​ഭ​യി​ൽ ചേ​രു​ന്ന​തി​ന് മു​മ്പ് സെ​ന്റ് അ​ലോ​ഷ്യ​സി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തി​യാ​ക്കി. 1997 ഏ​പ്രി​ൽ 14 ന് ​ജെ​സ്യൂ​ട്ട് വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി. ഇം​ഗ്ലീ​ഷി​ൽ എം​എ, വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, മ​നഃ​ശാ​സ്ത്ര​ത്തി​ലും കൗ​ൺ​സ​ലി​ങ്ങി​ലും ഡി​പ്ലോ​മ​ക​ൾ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ൾ അ​ദ്ദേ​ഹം നേ​ടി.പി​ന്നീ​ട് സെ​ന്റ് ജോ​സ​ഫ്സ് ഇ​ന്ത്യ​ൻ പി.​യു കോ​ള​ജ് സ്ഥാ​പി​ക്കു​ക​യും 2007 വ​രെ അ​തി​ന്റെ പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് 2007 മു​ത​ൽ 2011 വ​രെ മം​ഗ​ളൂ​രു​വി​ലെ സെ​ന്റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ന്റെ ഹെ​ഡ്മാ​സ്റ്റ​റാ​യും പി​ന്നീ​ട് 2012 വ​രെ ഹാ​സ​നി​ലെ സെ​ന്റ് ജോ​സ​ഫ്സ് പി.​യു കോ​ള​ജി​ന്റെ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. റോ​മി​ലെ വ​ത്തി​ക്കാ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, റേ​ഡി​യോ എ​ന്നി​വ​യി​ലും ഫാ​ദ​ർ മെ​ൽ​വി​ൻ പി​ന്റോ പ്ര​വ​ർ​ത്തി​ച്ചു, 2017 മേ​യ് മു​ത​ൽ ര​ണ്ട് വ​ർ​ഷം വ​ല​ൻ​സി​യ​യി​ലെ ഫാ​ത്തി​മ റി​ട്രീ​റ്റ് ഹൗ​സി​ന്റെ സു​പ്പീ​രി​യ​റാ​യും ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം ധാ​ർ​വാ​ഡി​ലെ ‘വി​ദ്യാ​നി​കേ​ത​ൻ’ എ​ന്ന ജെ​സ്യൂ​ട്ട് പ​ഠ​ന ഭ​വ​ന​ത്തി​ന്റെ സു​പ്പീ​രി​യ​റാ​യി നി​യ​മി​ത​നാ​യി. വി​ദ്യാ​ഭ്യാ​സ ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ഫാ​ദ​ർ മെ​ൽ​വി​ൻ ജെ. ​പി​ന്റോ​യു​ടെ വി​യോ​ഗം വി​ദ്യാ​ഭ്യാ​സ, മ​ത മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ വ​ലി​യൊ​രു ശൂ​ന്യ​ത സൃ​ഷ്ടി​ച്ചു​വെ​ന്ന് ഇ​വാ​ൻ ഡി​സൂ​സ എം​എ​ൽ​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി, വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സേ​വ​ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchmangloreDeathsarchdiocese
News Summary - Fr. Melvin J. Pinto S.J., PVC of St. Aloysius University, has been ordained.
Next Story