നാലുപേരുമായി കോൺഗ്രസിന്റെ നാലാം പട്ടിക
text_fieldsബംഗളൂരു: നാലാം പട്ടികയിൽ നാലുപേരെക്കൂടി ഉൾപ്പെടുത്തി കോൺഗ്രസ്. ഇതോടെ കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 219 ആയി. 224 സീറ്റിൽ ഇനി നാലു സീറ്റുകളിൽ കൂടിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. മാണ്ഡ്യയിലെ മേലുക്കോട്ടെ മണ്ഡലത്തിൽ കർഷക നേതാവ് പുട്ടണ്ണയുടെ മകൻ ദർശൻ പുട്ടണ്ണക്ക് പിന്തുണ പ്രഖ്യാപിച്ചതിനാൽ ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ദർശൻ പുട്ടണ്ണക്ക് കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. ബാക്കി നാലു മണ്ഡലങ്ങളിൽ വ്യാഴാഴ്ച രാവിലെയോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാലാം പട്ടികയിൽ ബംഗളൂരുവിലെ പുലികേശി നഗർ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിക്ക് ടിക്കറ്റ് നൽകിയില്ല. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കും. മണ്ഡലത്തിൽ എ.സി. ശ്രീനിവാസിനാണ് അവസരം നൽകിയത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ ഷിഗ്ഗോൺ മണ്ഡലത്തിൽ നിർത്തിയ മുഹമ്മദ് യൂസുഫ് സാവനൂരിനെ മാറ്റി പകരം യാസിർ അഹമ്മദ് ഖാൻ പത്താനെ നിയോഗിച്ചു. കെ.ആർ പുരം സീറ്റിൽ ഡി.കെ. മോഹൻ മത്സരിക്കും. മുൽബാഗലിൽ ഡോ. ബി.സി. മുദ്ദഗദ്ദാറും ജനവിധി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

