Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു സ്വദേശികളായ...

ബംഗളൂരു സ്വദേശികളായ നാലുയുവാക്കൾ തടാകത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
drowned death
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര പോ​യ നാ​ലു​യു​വാ​ക്ക​ൾ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ദേ​വ​ന​ഹ​ള്ളി രാ​മ​നാ​ഥ​പു​ര​യി​ലാ​ണ് സം​ഭ​വം. ആ​ർ.​ടി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ഷെ​യ്ക്ക് താ​ഹി​റ, തൗ​ഹീ​ദ്, ഷാ​ഹി​ദ്, ഫൈ​സ​ൽ​ഖാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ന​ന്ദി ഹി​ൽ​സി​ലേ​ക്ക് യാ​ത്ര പോ​യ​താ​യി​രു​ന്നു നാ​ൽ​വ​ർ​സം​ഘം. തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ രാ​മ​നാ​ഥ​പു​ര ത​ടാ​ക​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ​തോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കൂ​ട്ട​ത്തി​ൽ ഒ​രാ​ൾ​ക്ക് നീ​ന്ത​ല​റി​യി​ല്ലാ​യി​രു​ന്നെ​ന്നും മ​റ്റു മൂ​ന്നു​പേ​രും ഇ​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മു​ങ്ങി​മ​രി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്കു​ക​ളും വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​ര​യി​ലി​രി​ക്കു​ന്ന​തു​ക​ണ്ടാ​ണ് ഗ്രാ​മ​വാ​സി​ക​ൾ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. വി​ശ്വ​നാ​ഥ​പു​ര പൊ​ലീ​സും അ​ഗ്നി ര​ക്ഷ​സേ​ന​യു​മെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ര​ണ്ടു​പേ​രു​ടെ​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowningBangalore News
News Summary - Four youths from Bengaluru drowned in the lake
Next Story