കക്ക വാരാൻ ഇറങ്ങിയ നാല് യുവാക്കൾ മുങ്ങി മരിച്ചു
text_fieldsമംഗളൂരു: ഹരഡി കിണിയറ കുദ്രുവിൽ കക്ക വാരാൻ ഇറങ്ങി മുങ്ങിമരിച്ച ബന്ധുക്കളായ നാല് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഹൂദെ സ്വദേശികളായ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫർഹാൻ (16), കല്ലിയമ്പൂർ മിലാഗ്രസ് കോളജ് പി.യു രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ഫൈസാൻ (18), ശൃംഗേരി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സഫ്വാൻ (20), സെയിൽസ്മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഇബാദ്(25) എന്നിവരാണ് മരിച്ചത്.
തീർഥഹള്ളിയിലെ ഷഹിൽ ഖാദർ, കൊപ്പയിലെ മാഹിൻ, അഡ്ഡഗഡ്ഡെയിലെ ഷഹിൽ എന്നിവർക്കൊപ്പം ബോട്ടിൽ കുക്കുഡു കുദ്രുവിലേക്ക് വന്നതായിരുന്നു യുവാക്കൾ. ബോട്ട് കരയോട് ചേർത്ത് കെട്ടിയിട്ട ശേഷം കക്ക വാരുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

