ഹുബ്ബള്ളിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ മരിച്ചു
text_fieldsഹുബ്ബള്ളിയിൽ നടന്ന അപകടത്തിന്റെ ദൃശ്യം
ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ സംഭവസ്ഥലത്ത് മരിച്ചു. ഹുബ്ബള്ളിയുടെ പ്രാന്തപ്രദേശത്തുള്ള നൂൽവി ക്രോസിന് സമീപമാണ് അപകടം. വരൂരിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് വരുകയായിരുന്ന കാറിൽ ഹുബ്ബള്ളിയിലെ ലിംഗരാജ്നഗറിൽ നിന്നുള്ള ശങ്കുതല ഹിരേമത്തിന്റെ കുടുംബത്തിലെ അഞ്ച് പേരാണുണ്ടായിരുന്നത്.
സ്വകാര്യ ഹൈസ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകൻ ഹുബ്ബള്ളിയിലെ ലിംഗരാജ് നഗറിൽ താമസിക്കുന്ന സുജാത ഹിരേമത്ത് (61), ശങ്കുതല ഹിരേമത്ത് (75), സമ്പത്ത് കുമാരി ഹിരേമത്ത് (60), ഗായത്രി ഹിരേമത്ത് (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വീരബസയ്യ (69) ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹുബ്ബള്ളി റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

