മംഗളൂരുവിൽ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു
text_fieldsമുങ്ങിമരിച്ച വിദ്യാർഥികൾ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത സൂറത്ത്കൽ ഹലേഗാഡിയിൽ പാവഞ്ചെ പുഴയിൽ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. സൂറത്ത്കൽ വിദ്യാദായിനി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത്(16), എ. നിരൂപ്(16), കെ. അൻവിത്(16), സി.എ. രാഘവേന്ദ്ര(16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്.എസ്.എൽ.സി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് രക്ഷിതാക്കൾ സൂറത്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. നാലുപേരും സൂറത്ത്കലിൽ ബസിറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. മൊബൈൽ ഫോൺ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും ബുധനാഴ്ച രാവിലെ പുഴക്കരയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് മൃതദേഹങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ മംഗളൂരു ഗവ. വെന്റ് ലോക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
മുങ്ങിമരിച്ച കുട്ടികളുടെ വസ്ത്രങ്ങളും ബാഗുകളും മറ്റും പുഴക്കരയിൽ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

