വാഹനാപകടത്തിൽ നാല് ശബരിമല തീർഥാടകർ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടക തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്കുസമീപം കോറ മേഖലയിലുണ്ടായ വാഹനാപകടത്തിൽ ശബരിമലയിൽനിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടി ഉൾപ്പെടെ നാല് തീർഥാടകർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർത്തിയിട്ടിരുന്ന ലോറിയിൽ തീർഥാടകരുമായി പോയ ക്രൂയിസർ വാഹനം ഇടിച്ചാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി (ആറ്), വെങ്കിടേശപ്പ (30), മരത്തപ്പ (35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറിൽ 11 തീർഥാടകർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി അഞ്ചിനാണ് ശബരിമലയിലേക്ക് പോയത്. രണ്ട് ഗ്രാമങ്ങളിൽനിന്നുള്ള ഭക്തരാണ് തീർഥാടനം നടത്തിയത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്. പുലർച്ചെ 4.40 ഓടെയാണ് അപകടം. കോറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

