വെടിവെപ്പ് മേഖലയിലെ നാല് ഹെക്ടർ വനത്തിന് തീയിട്ടു; ആന്റി പോച്ചിങ് സെന്ററുകർ തകർത്തു
text_fieldsസ്ഫോടനത്തിൽ തകർന്ന വേട്ട വിരുദ്ധ കേന്ദ്രം, കത്തിനശിച്ച ജനറേറ്റർ
മൈസൂരു: വേട്ടക്കാർ എന്ന് ആരോപിച്ച് വനം അധികൃതർ മൂന്ന് പേരെ വെടിവെച്ച് കൊന്നതിനെത്തുടർന്ന് സംഘർഷം പുകയുന്നചാമരാജനഗർ ജാഗേരിയുടെ പ്രാന്തപ്രദേശത്ത് നാല് ഹെക്ടറോളം വനപ്രദേശം ബുധനാഴ്ച രാത്രി തീയിട്ടതായി റിപ്പോർട്ട്.
പ്രദേശത്തെ വേട്ട വിരുദ്ധ ക്യാമ്പും നശിപ്പിച്ചിട്ടുണ്ട് . ആഗസ്റ്റ് 15 ശനിയാഴ്ച കാവേരി വന്യജീവി സങ്കേതത്തിലെ ഷാഗ്യ ഗ്രാമത്തിനടുത്തുള്ള മാരിയമംഗലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചിരുന്നു. വനം വകുപ്പിന്റെ വേട്ട വിരുദ്ധ കേന്ദ്രങ്ങൾ (എപിസി) ജെലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിച്ച് തകർത്തതായി ആരോപണമുണ്ട്. വനംവകുപ്പ് അധികൃതർ പറയുന്നതനുസരിച്ച് കൊത്തനൂർ റേഞ്ചിലെ മിഞ്ചിനഹള്ളി എപിസി, ഭീമേശ്വരി എപിസി, ഹട്ടി എപിസി, ബൂഡിക്കരെ എപിസി, ബന്ദഹള്ളി എപിസി, കാലിദോഡി എപിസി എന്നിവയാണ് സ്ഫോടനത്തിൽ തകർന്നത്. സ്ഫോടനങ്ങളെ തുടർന്ന് എപിസികളുടെ ഏതാനും ഭിത്തികൾ തകർന്നു, ചിലതിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. വാട്ടർ ടാങ്ക്, ജനറേറ്റർ, പാത്രങ്ങൾ, സോളാർ പാനലുകൾ, മറ്റ് വസ്തുക്കൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

