6.50 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ
text_fieldsമുഹമ്മദ് അമീൻ റാഫി, മുഹമ്മദ് സിനാൻ അബ്ദുല്ല, മുഹമ്മദ്
നുഹ്മാൻ, മുഹമ്മദ് ശഫീൽ
മംഗളൂരു: ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന 270 ഗ്രാം എം.ഡി.എം.എ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. ഇതിന് 6.50 ലക്ഷം രൂപ വിലവരും. മംഗളൂരുവിൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മുഹമ്മദ് അമീൻ റാഫി (23), മുഹമ്മദ് സിനാൻ അബ്ദുല്ല (23), മുഹമ്മദ് നുഹ്മാൻ (22), മുഹമ്മദ് ശഫീൽ (23) എന്നിവരെ അറസ്റ്റ് ചെയ്തു.
യുവാക്കൾ സഞ്ചരിച്ച ടൊയോട്ട കാർ, നാല് മൊബൈൽ ഫോൺ, ഡിജിറ്റൽ അളവ് തൂക്ക യന്ത്രം എന്നിവ പിടിച്ചെടുത്തു. മംഗളൂരുവിലും കേരളത്തിലും മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണിതെന്ന് ക്രൈംബ്രാഞ്ച് അസി. കമീഷണർ ഗീത കുൽക്കർണി പറഞ്ഞു.

