അരക്കോടിയുടെ രാസലഹരിയുമായി നാലുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: നഗരത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്ദൂർ നവുന്ദയിലെ ഷിയാബ് എന്ന മുഹമ്മദ് ഷിയാബ് (31), ഉള്ളാളിലെ നരിങ്ങനയിലെ നൗഷാദ് എന്ന മുഹമ്മദ് നൗഷാദ് (33), മംഗളൂരു കസബ ബെംഗ്രെയിലെ ഇംബ എന്ന ഇമ്രാൻ (30), ബണ്ട്വാൾ ബ്രഹ്മരകൂട്‍ലുവിൽ നിസ്സാർ എന്ന നിസ്സാർ അഹമ്മദ് (34) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 50 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.സി.ബി അസി. പൊലീസ് കമീഷണർ മനോജ് കുമാർ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മുൽക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാതയോരത്ത് സുന്ദർ റാം ഷെട്ടി കൺവെൻഷൻ ഹാളിന് സമീപം വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 10 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ബംഗളൂരുവിലെ നൈജീരിയൻ പൗരനിൽനിന്ന് ലഹരി സാധനങ്ങൾ വാങ്ങി പൊതുസ്ഥലങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ മംഗളൂരുവിലേക്ക് കൊണ്ടുവന്നതായി പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

