Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right2.35 കോ​ടി​യു​ടെ...

2.35 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി; വി​ദേ​ശി​ക​ള​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrested foriegners
cancel
camera_alt

അ​റ​സ്റ്റി​ലാ​യ വി​ദേ​ശി​ക​ൾ

ബം​ഗ​ളൂ​രു: സി​റ്റി ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) ല​ഹ​രി വി​രു​ദ്ധ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​പ​ണി​യി​ൽ 2.35 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് വി​ദേ​ശി​ക​ള​ട​ക്കം നാ​ലു​പേ​ർ അ​റ​സ്‌​റ്റി​ലാ​യി. ഘാ​ന സ്വ​ദേ​ശി ഇ​മ്മാ​നു​വ​ൽ ക്വാ​സി (32), നൈ​ജീ​രി​യ​യി​ൽ നി​ന്നു​ള്ള ചൈ​നാ​സ സി​പ്രി​ലാ​ൻ ഒ​ക്കോ​യെ (38), കാ​ലു ചു​ക്വ (40) എ​ന്നി​വ​രാ​ണ് അ​റ​സ്‌​റ്റി​ലാ​യ വി​ദേ​ശി​ക​ൾ. ഇ​വ​രി​ൽ നി​ന്ന് 730 ഗ്രാം ​എം.​ഡി.​എം.​എ ക്രി​സ്‌​റ്റ​ൽ, 1273 എ​ക്‌​സ്‌​റ്റ​സി ഗു​ളി​ക​ക​ൾ, 42 ഗ്രാം ​ഹൈ​ഡ്രോ ക​ഞ്ചാ​വ്, നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

സോ​ള​ദേ​വ​ന​ഹ​ള്ളി, ആ​ർ.​എം.​സി യാ​ർ​ഡ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക​ൾ ടൂ​റി​സ്‌​റ്റ് വി​സ​യി​ലും ബി​സി​ന​സ് വി​സ​യി​ലും ഇ​ന്ത്യ​യി​ലെ​ത്തി​യ​വ​രാ​ണ്. ഇ​വ​ർ വി​വി​ധ ത​രം നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പാ​രം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ർ.​എം.​സി യാ​ർ​ഡ് സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ നാ​ലാ​മ​ൻ. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsarrestBengaluru News
News Summary - four arrested with drugs
Next Story